Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തിന്റെ പുനർനിർമാണം; വിദേശ നാടുകളില്‍ നിന്ന് ധനസമാഹരണം നടത്തുമെന്ന് മുഖ്യമന്ത്രി - വിപുലമായ പദ്ധതികളുമായി സര്‍ക്കാര്‍

തിരുവനന്തപുരം , വെള്ളി, 31 ഓഗസ്റ്റ് 2018 (10:57 IST)
പ്രളയക്കെടുതിയില്‍ അകപ്പെട്ട സംസ്ഥാനത്തിന്റെ പുനർനിർമാണത്തിനായി ധനസമാഹരണത്തിന് സത്വര നടപടികൾ സ്വകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിപുലമായ പദ്ധതികളാണ് സര്‍ക്കാരിന്റെ പക്കലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ധനസമാഹരണത്തിന് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഗൾഫ് നാടുകളിലേക്ക് അയക്കും. മലയാളി സംഘടനകളുടെ സഹായത്തോടെയാകും ധനശേഖരണം നടത്തുകയാണ് ലക്ഷ്യമാക്കുന്നത്. കൂടാതെ നഗരങ്ങളിൽ നിന്നും ധനസമാഹരണം നടത്തും. ഓരോ ജില്ലകളിലേയും പ്രത്യേക കേന്ദ്രങ്ങളിൽ മന്ത്രിമാർ പണം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ മികച്ച നിലയിൽ പുനർനിർമിക്കുന്നതിനുളള പദ്ധതിയുടെ കൺസൾട്ടന്റ് പാർട്ട്ണറായി കെപിഎംജിയെ നിയമിക്കാൻ തീരുമാനിച്ചു. കെപിഎംജിയുടെ സേവനം സൗജന്യമായിരിക്കും. ആഗസ്റ്റ് 30വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1026 കോടി രൂപ ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ശബരിമല മണ്ഡലകാല സീസണ് മുമ്പ് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതിക്ക് രൂപം നല്‍കിയെന്നും പിണറായി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാങ്കുകളിൽ തിരിച്ചെത്തിയത് കള്ളപ്പണം: കെ സുരേന്ദ്രൻ