Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രളയക്കെടുതിയും ദുരിതാശ്വാസ നിധിയിലെ തുകയും; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും - ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

പ്രളയക്കെടുതിയും ദുരിതാശ്വാസ നിധിയിലെ തുകയും; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും - ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

പ്രളയക്കെടുതിയും ദുരിതാശ്വാസ നിധിയിലെ തുകയും; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും - ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍
തിരുവനന്തപുരം , വെള്ളി, 31 ഓഗസ്റ്റ് 2018 (08:10 IST)
സംസ്ഥാനത്തെ ജനജീവിതം താറുമാറാക്കിയ പ്രളയം സംബന്ധിച്ച ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണെമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുകയുടെ വിനിയോഗത്തെപ്പറ്റി കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കു.

ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച പണം മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റി ചെലവഴിക്കില്ലെന്നും ഇതുവരെ ലഭിച്ച പണത്തിന് കൃത്യമായ കണക്കുണ്ടെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

പ്രളയം മനുഷ്യ നിര്‍മിത ദുരന്തമാണെന്നും അന്വേഷണം വേണമെന്നും കാണിച്ച് ചാലക്കുടി സ്വദേശി നല്‍കിയ കത്ത് പരിഗണിച്ച് സ്വമേധയാ എടുത്ത കേസും ഇന്ന് കോടതിയുടെ പരിഗണയ്ക്ക് എത്തുന്നുണ്ട്.

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ വന്നു കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്‌ച രാത്രി പത്തുമണിയോടെ ദുരിതാശ്വാസ നിധിയിൽ സംഭാവനയായി ലഭിച്ചത് 1027.07 കോടി രൂപയാണ്. ചെക്കായും പണമായും ഇതുവരെ ലഭിച്ചിരിക്കുന്നത് 835.86 കോടി രൂപയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം; പ്രളയകാലത്ത് നൽകിയ അരിയുടെ പണം ഈടാക്കും