Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിനുള്ള അരി സൌജന്യമാണെങ്കിൽ പിന്നെ ഉത്തരവിറക്കാൻ മോദി സർക്കാർ മടിക്കുന്നതെന്തിന്?

കേരളത്തിനുള്ള അരി സൌജന്യമാണെങ്കിൽ പിന്നെ ഉത്തരവിറക്കാൻ മോദി സർക്കാർ മടിക്കുന്നതെന്തിന്?
, വെള്ളി, 24 ഓഗസ്റ്റ് 2018 (13:47 IST)
കേരളത്തെ പിടിച്ചുകുലുകിയ പ്രളയബാധിത മേഖലകളില്‍ വിതരണം ചെയ്യുന്നതിനായി കേന്ദ്രം  കേരളത്തിന് അനുവദിച്ച അരി സൗജന്യമല്ലെന്ന് ആരോപണം ഉയരുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് പ്രത്യേകമായി 89,540 മെട്രിക് ടണ്‍ അരിയാണ് അനുവദിച്ചിരിക്കുന്നത്. 
 
അരിക്ക് 223 കോടി രൂപ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തോട് കേന്ദ്രം കാണിക്കുന്ന അവഗണന വിവാദമായി മാറിയതോടെ അരി സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞിരുന്നു. 
 
എന്നാൽ, അരി സൌജന്യമാണെന്നത് വാക്കുകൾ കൊണ്ട് മാത്രമായി മാറിയിരിക്കുകയാണ്. അതിനു വേണ്ട ഉത്തരവ് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാരും കേന്ദ്ര ഭക്ഷ്യമന്ത്രിയും നടപടിയൊന്നും സ്വീകരിക്കുന്നില്ല. സൗജന്യമായി നല്‍കുമെന്ന് ഉത്തരവിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിമുഖത കാണിക്കുന്നതെന്തുകൊണ്ടെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.  
 
60,455 മെട്രിക്ക് ടണ്‍ അരി കൂടി സൗജന്യ നിരക്കില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായപൂർത്തിയാവാത്ത വധുവിനെ സുഹൃത്തിന് കാഴ്ചവെച്ചു; ഭർത്താവും സുഹൃത്തും പിടിയിൽ