Publish Date: Thu, 30 Aug 2018 (08:01 IST)
Updated Date: Thu, 30 Aug 2018 (08:02 IST)
കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയ ദുരിതത്തില്‍ വ്യവസായ മേഖലയ്ക്ക് 862 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക കണക്കുകള്‍. സ്വകാര്യ വ്യവസായങ്ങള്‍ക്ക് 824 കോടിയും പൊതുമേഖലാ വ്യവസായങ്ങള്‍ക്ക് 32 കോടിയുടെ നഷ്ടമുണ്ടായി.
എറണാംകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. 549 കോടിയാണ് ജില്ലയിലെ വ്യവസായ മേഖലയ്ക്ക് പ്രളയക്കെടുതില്‍ നഷ്ടമായത്. വായ്പകള്‍ക്ക് ആറ് മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് വ്യവസായ വകുപ്പ് ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് പ്രളയക്കെടുതിയുടെ നഷ്ടം 35,000 കോടിയോളമാകുമെന്ന് അനൗദ്യോഗിക കണക്കുകള്‍. 20,000 കോടിയുടെ നഷ്ടമുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രാഥമിക കണക്കുകൾ മാത്രമാണെന്നും ഇതിൽ വർദ്ധനവ് ഉണ്ടാകുമെന്നും സർക്കാർ തന്നെ അറിയിച്ചിരുന്നു.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും റോഡ്, പാലം പുനര്‍നിര്‍മാണത്തിനുമായാണ് കൂടുതല്‍ തുക ആവശ്യമാവുക. കേരളത്തിന് വായ്പ നല്‍കാമെന്ന് ലോക ബാങ്ക് പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ലേക ബാങ്ക് പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.