Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം വീതം നൽകണമെന്ന് എൽദോ, പൊട്ടിത്തെറിച്ച് പിണറായി

പിണറായി വിജയൻ
, വ്യാഴം, 30 ഓഗസ്റ്റ് 2018 (15:45 IST)
നിയമസഭയിൽ സി പി ഐ എം‌എൽ‌എ എൽദോ എബ്രഹാമിനോട് പരസ്യമായി നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയം ചർച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു സംഭവം. പ്രളയത്തിൽ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം നൽകണമെന്ന എൽദോയുടെ പ്രസ്താവനയാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. 
 
സർക്കാർ ധനസഹായം എത്രയാണെന്ന് വല്ല ധാരണയും ഉണ്ടോ? കേന്ദ്രം അനുവദിച്ചിട്ടുള്ളത് എത്രയാണ്, സംസ്ഥാനം എത്രയാണ് കൂട്ടിയിട്ടുള്ളത് ഇതിനെപ്പറ്റിയൊക്കെയുള്ള വല്ല ധാരണയും ഉണ്ടൊയെന്ന് മുഖ്യമന്ത്രി എൽദോയോട് തിരിച്ചു ചോദിച്ചു. 
 
സഹായധനം കൂട്ടണമെന്നും മലങ്കര ഡാം തുറന്നതില്‍ വീഴ്ചയുണ്ടായെന്നും എല്‍ദോ പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് തന്‍റെ പ്രസംഗത്തിനിടെ സമയം നല്‍കിയതും മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാഡ്‌ഗിൽ റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനവുമായി പി സി ജോർജ്ജ്