Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇങ്ങനെയുള്ള മനുഷ്യരുള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക?': മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കായി വ്യക്തിപരമായി 10 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തിനിടെയാണ് അന്‍വര്‍ എംഎല്‍എ കരഞ്ഞത്.

'ഇങ്ങനെയുള്ള മനുഷ്യരുള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക?': മുഖ്യമന്ത്രി പിണറായി വിജയന്‍
, വെള്ളി, 16 ഓഗസ്റ്റ് 2019 (09:59 IST)
പ്രളയക്കെടുതിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് കേരളം. കൈത്താങ്ങായി നീളുന്ന ഓരോ കൈകളും മൂല്യമേറിയതാണെന്ന തിരിച്ചറിവിലൂടെയാണ് നാം ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാ‍വന ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.
 
ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കിയ ക്ഷേത്ര മേല്‍ശാന്തിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. ‘ഇന്ന് അറിഞ്ഞ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കിയ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയെക്കുറിച്ചാണത്. ദുരിതാശ്വാസഫണ്ട് സമാഹരണത്തിന് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അദ്ദേഹം കാതിലെ കടുക്കന്‍ ഊരി നല്‍കിയാണ് പ്രതികരിച്ചത്. ഇങ്ങനെയുള്ള മനുഷ്യര്‍ ഉള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക?’- എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
 
ഒരുമാസത്തെ സ്വന്തം വരുമാനം ആകെ നല്‍കുന്നവര്‍, മകന്റെ വിവാഹത്തിന് നീക്കിവെച്ച പണം ഏല്‍പ്പിക്കുന്നവര്‍, സമ്പാദ്യക്കുടുക്ക അപ്പാടെ ഏല്‍പ്പിക്കുന്ന കുട്ടികള്‍- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ് നിധി ശക്തിപ്പെടുത്താനുള്ള ജന മനസ്സുകളുടെ നിശ്ചയദാര്‍ഢ്യം തൊട്ടറിയുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടുക്കന്‍ ഊരി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മേല്‍ശാന്തി; ഇങ്ങനെയുള്ള മനുഷ്യര്‍ ഉള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുകയെന്ന് മുഖ്യമന്ത്രി