Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറ്റുള്ളവരെ വേദനിപ്പിച്ചിട്ട് നിങ്ങള്‍ ആഘോഷിക്കേണ്ട; ഓണാഘോഷ നിയന്ത്രണത്തിന് കാരണം ഒരു വൃദ്ധയുടെ കണ്ണീരും പ്രദീപിന്റെ പ്രയത്‌നവും

ഓണാഘോഷ നിയന്ത്രണത്തിന് പിന്നില്‍ ഒരമ്മയുടെ കണ്ണീരും, അതുകണ്ട പ്രദീപിന്റെ കത്തും

മറ്റുള്ളവരെ വേദനിപ്പിച്ചിട്ട് നിങ്ങള്‍ ആഘോഷിക്കേണ്ട; ഓണാഘോഷ നിയന്ത്രണത്തിന് കാരണം ഒരു വൃദ്ധയുടെ കണ്ണീരും പ്രദീപിന്റെ പ്രയത്‌നവും
, വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (15:49 IST)
ഓണാഘോഷം ഓഫീസ് സമയത്ത് വേണ്ടെന്ന് പറഞ്ഞത് സര്‍ക്കാരിനെതിരെ വിലിയ വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ആ കടുകട്ടി തീരുമാനത്തിന് പിന്നില്‍ ആര്‍ക്കും തള്ളിക്കളയാനാകാത്ത ഒരു കാരണം ഒളിഞ്ഞിരിപ്പുണ്ട്. രണ്ടു വര്‍ഷം മുമ്പ് ഒരോണക്കാലത്താണ് സംഭവം നടക്കുന്നത്. 2014ല്‍ തന്റെ പേരിലുള്ള ഒരു തുണ്ട് ഭൂമി നഷ്ടമാകുമല്ലോ എന്ന ആധിയോടെയാണ് കാസര്‍ക്കോടു നിന്നും ഒരു വയോധിക തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. ഭൂമി കൈവിട്ടുപോകാതിരിക്കാന്‍ സെക്രട്ടറിയേറ്റില്‍ നിന്നും ഒരു രേഖ ലഭിക്കണം. 
 
വെറും മണിക്കൂറുകള്‍ മാത്രം ആവശ്യമായുള്ള കാര്യത്തിനായി ഒരു ദിവസത്തെ ചെലവിനുള്ള പണവുമായാണ് അവര്‍ തിരുവനന്തപുരത്തെത്തിയത്. എന്നാല്‍ അവിടെ ജീവനക്കാരുടെ സംഘടനയുടെ ഓണാഘോഷം നടക്കുന്നതിനാല്‍ ഇന്ന് ഒന്നും നടക്കില്ലെന്നും നാളെ വാ എന്ന മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്. കയ്യിലുണ്ടായിരുന്ന പണമെല്ലാം തീര്‍ന്നതോടെ നേരെ റെയില്‍വേ സ്‌റ്റേഷനിലെത്തി കിടന്നുറങ്ങി. പൈപ്പുവെള്ളം കുടിച്ച് വിശപ്പടക്കി പിറ്റേന്ന രാവിലെ നേരെ സെക്രട്ടറിയേറ്റിലെത്തി. എന്നാല്‍ മറ്റൊരു സംഘടനയുടെ ഓണാഘോഷം നടക്കുന്നതിനാല്‍ അന്നും നടക്കില്ലെന്ന മറുപടിയാണ് വീണ്ടും ലഭിച്ചത്. അന്നെങ്കിലും എല്ലാം ശരിയാക്കി കാസര്‍ക്കോടേക്ക് തിരിച്ച് പോയില്ലെങ്കില്‍ തന്റെ കിടപ്പാടം നഷ്ടമാകുമെന്ന് ഓര്‍ത്തപ്പോള്‍ സങ്കടം സഹിക്കാനാവാതെ സെക്രട്ടേറിയേറ്റിന്റെ മൂലയിലിരുന്ന് അവര്‍ കരഞ്ഞു പോയി. ആ വയോധികയുടെ കണ്ണുനീരിനുള്ള വിലയായിട്ടാണ് ഓഫീസ് സമയത്ത് ആഘോഷങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവിന് പിന്നില്‍. 
 
ഇക്കാര്യം സര്‍ക്കാര്‍ ശ്രദ്ധയിലെത്തിച്ചതാകട്ടെ പത്തനംതിട്ട സ്വദേശിയായ പ്രദീപ് എന്ന  സര്‍ക്കാര്‍ ഉദ്യോഗസ്ഥനും. സെക്രട്ടറിയേറ്റ് ഓഫീസിന് മുന്നിലിരുന്ന് കരയുന്ന സ്ത്രീയോട് അന്ന് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന പ്രദീപ് കാര്യം തിരക്കി. അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പു വശം മനസിലാകുന്നത്. തത്കാലം അവര്‍ക്ക് ഭക്ഷണത്തിനും ടിക്കറ്റിനുമുള്ള പണം നല്‍കി പ്രദീപ് തിരികെ അയച്ചു. അന്നു മുതലാണ് പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസില്‍ നിരോദനം വരത്തക്ക രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത്. 2014ല്‍ തന്നെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷ്‌ന് കത്തയച്ചു. ഇത് പ്രകാരം 2015ല്‍ ല്‍ സര്‍ക്കാരിന്റൈ ഓകോപനം വരുപ്പിന് നിര്‍ദ്ദേശം നല്‍കുകയും ഈ കത്ത് ഇപ്പോള്‍ പ്രസക്തമല്ല എന്ന 10.12.2015നു അണ്ടര്‍ സെക്രട്ടറി മറുപടി നല്‍കുകയും ചെയ്തു. ഇത് ചൂണ്ടികാണിച്ചാണ് ഇത്തവണ ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി സമയത്തെ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തം എന്ന് മനുഷ്യാവകാശ കമ്മിഷന് വീണ്ടും കത്തെഴുതിയത്. ഈ കത്തിന് ചെറിയ മാറ്റങ്ങള്‍ വരുത്തി മുഖ്യമന്ത്രിയ്ക്കും കത്തെഴുതി. ഇത് പരിഗണിച്ചാണ് ആഘോഷങ്ങള്‍ക്ക് പ്രവൃത്തി സമയത്ത് കൂച്ചുവിലങ്ങിട്ട് ഉത്തരവ് പുറപ്പെടുവിച്ചതും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിസ്സാൻ മോട്ടോർസിന്റെ ഫ്ളാഗ്ഷിപ് സ്പോർട്സ് കാർ ‘ജി ടി - ആർ’ ഇന്ത്യയിലേക്ക്