കേരളത്തിലെ പുരോഗതി പ്രചരിപ്പിക്കാൻ സർക്കാർ വ്‌ളോഗർമാരെയും ഇൻഫ്ലുവൻസർമാരെയും ക്ഷണിക്കുന്നു

അഭിറാം മനോഹർ
വെള്ളി, 22 ഓഗസ്റ്റ് 2025 (19:35 IST)
കേരളത്തിന്റെ വികസന നേട്ടങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കാന്‍ താല്‍പ്പര്യമുള്ള വ്ളോഗര്‍മാരെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തന്റെ പാനലിലേക്ക് അംഗങ്ങളായി ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 30 ആണ്.
 
കുറഞ്ഞത് 3 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരിക്കണം. കൂടാതെ, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ നല്‍കിയിട്ടുള്ള കണ്ടന്റുകള്‍ക്ക് 10 ലക്ഷം റീച്ച് നേടിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും അപേക്ഷിക്കാം.
 
വിഷയാധിഷ്ഠിത വ്ളോഗുകള്‍ തയ്യാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്‌സ് സംബന്ധിച്ച വിവരങ്ങള്‍, വ്ളോഗുകളുടെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകള്‍, വ്യക്തിവിവരങ്ങള്‍ എന്നിവ അപേക്ഷയ്ക്കൊപ്പം ചേര്‍ക്കണം. പാനലില്‍ അംഗമാകുന്നതിന് പ്രായപരിധി ഇല്ല.
 
സ്വന്തം സംവിധാനങ്ങള്‍ ഉപയോഗിച്ച് കണ്ടന്റുകള്‍ നിര്‍മ്മിക്കുന്നവരും വകുപ്പിന്റെ ആവശ്യത്തിനനുസരിച്ച് മികവുറ്റ വിഷയാധിഷ്ഠിത വ്ളോഗുകള്‍ തയ്യാറാക്കാന്‍ സന്നദ്ധരുമായിരിക്കണം അപേക്ഷകര്‍.
 
അപേക്ഷകള്‍ vloggersprd@gmail.com
 എന്ന മെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് prd.kerala.gov.in സന്ദര്‍ശിക്കാം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

അടുത്ത ലേഖനം
Show comments