Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാതാപിതാക്കള്‍ ഫോണ്‍ പിടിച്ചുവാങ്ങി; പബ്ജി ഗെയിമിന് അടിമയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

മാതാപിതാക്കള്‍ ഫോണ്‍ പിടിച്ചുവെച്ചതില്‍ മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.

Parents took away phone

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 22 ഓഗസ്റ്റ് 2025 (18:43 IST)
ജനപ്രിയ ഓണ്‍ലൈന്‍ ഗെയിമായ 'PUBG' യ്ക്ക് അടിമയായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഫോണ്‍ പിടിച്ചുവെച്ചതില്‍ മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ നിര്‍മ്മല്‍ ജില്ലയിലാണ് സംഭവം. ബേട്ടി റിഷേന്ദ്ര എന്ന വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. ഈ കുട്ടി  ദിവസവും പത്ത് മണിക്കൂറിലധികം ഈ ഗെയിം കളിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
 
ക്ലാസുകള്‍ക്കൊപ്പം 'പബ്ജി' കളിക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്ന് പറഞ്ഞ്  സ്‌കൂളില്‍ പോകാന്‍ പോലും കുട്ടി വിസമ്മതിച്ചിരുന്നു. കൗണ്‍സിലിംഗിനായി കുട്ടിയെ  ഒരു സൈക്യാട്രിസ്റ്റിന്റെയും ന്യൂറോ സര്‍ജന്റെയും അടുത്തേക്ക്  കൊണ്ടുപോയങ്കിലും ഫലമുണ്ടായില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കുട്ടി ഡോക്ടറെയും ഭീഷണിപ്പെടുത്തിയെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മൂന്ന് ദിവസം മുമ്പ് സഹികെട്ടാണ്  അവര്‍ മകന്റെ ഫോണ്‍ പിടിച്ചുവാങ്ങിയത്. 
 
തുടര്‍ന്ന് ഗെയിം കളിക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ റിഷേന്ദ്ര തൂങ്ങിമരിക്കുകയായിരുന്നു. സമീപകാലത്ത് നിരവധി 'പബ്ജി' ആസക്തി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലാര്‍ സ്വര്‍ണ്ണഖനി അഥവാ കെജിഎഫ് 120 വര്‍ഷമായി തുടര്‍ച്ചയായി ഖനനം ചെയ്തുവരുന്നു; വേര്‍തിരിച്ചെടുത്തിട്ടുള്ള സ്വര്‍ണ കണക്ക് അത്ഭുതപ്പെടുത്തും