Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിജി ദന്തല്‍ കോഴ്‌സ് പ്രവേശനം: ഓണ്‍ലൈനായി അപേക്ഷിക്കാം

202526 അദ്ധ്യയന വര്‍ഷത്തെ പി.ജി.ദന്തല്‍ കോഴ്‌സ് പ്രവേശനത്തിനുള്ള നീറ്റ് എം.ഡി.എസ്. പ്രവേശന പരിക്ഷയുടെ യോഗ്യതാ

PG Dental Course Admission

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 22 ഓഗസ്റ്റ് 2025 (17:06 IST)
2025-26 അദ്ധ്യയന വര്‍ഷത്തെ പി.ജി.ദന്തല്‍ കോഴ്‌സ് പ്രവേശനത്തിനുള്ള നീറ്റ് എം.ഡി.എസ്. പ്രവേശന പരിക്ഷയുടെ യോഗ്യതാ മാനദണ്ഡത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിരുദാനന്തര ബിരുദ കോളേജുകളില്‍ ദന്തല്‍ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്നതും പുതുക്കിയ മാനദണ്ഡ പ്രകാരം നീറ്റ് എം.ഡി.എസ്. യോഗ്യത നേടിയിട്ടുള്ളവരുമായ വിദ്യാര്‍ഥികളില്‍ നിന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 
 
യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് 24 രാത്രി 11.59 വരെ അപേക്ഷിക്കാം. മൂന്നാം ഘട്ട അലോട്ട്‌മെന്റിന് ശേഷം സംസ്ഥാന ദന്തല്‍ കോളേജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേയ്ക്ക് മാത്രമായിരിക്കും പുതുതായി യോഗ്യത നേടിയ വിദ്യാര്‍ത്ഥികളെ പരിഗണിക്കുക. പുതുതായി അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ നേറ്റിവിറ്റി, ജനന തീയതി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും കമ്മ്യൂണിറ്റി/കാറ്റഗറി/ഫീസ് ആനുകൂല്യം (ബാധകമായവര്‍ക്ക് മാത്രം) എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. വിശദമായ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in, 0471 2332120, 2338487.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടി കേരളം; 105 കാരനോടു വീഡിയോ കോളില്‍ സംസാരിച്ച് മുഖ്യമന്ത്രി