ഹാൾമാർക്കിങ് മുദ്ര ഇല്ലാത്ത പഴയസ്വർണം വിൽക്കുന്നതിനെ കുറിച്ച് നിരവധി വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇത്തരം സ്വർണം വിൽക്കുമ്പോഴോ പണയം വെയ്ക്കുമ്പോഴോ ഉപഭോക്താക്കൾ ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല.
സ്വർണത്തിന്റെ മാറ്റ് ഉറപ്പാക്കുന്ന ഗുണമേന്മാ മുദ്രയായ ഹാൾമാർക്കിങ്, കഴിഞ്ഞ 15 മുതൽ നിർബന്ധമാക്കിയെങ്കിലും അതില്ലാത്ത പഴയ സ്വർണം നൽകിയാൽ ജ്വല്ലറികളിൽ നിന്ന് മാറ്റ് അനുസരിച്ചുള്ള തുക തന്നെ ലഭിക്കും. ൾമാർക്ക് ചെയ്യാത്ത, ഏത് കാരറ്റിലുള്ള സ്വർണാഭരണവും വിൽക്കാനും മാറ്റിവാങ്ങാനും ഉപയോക്താവിനു കഴിയും.
ബാങ്കുകൾക്കും സ്വർണവായ്പ നൽകുന്ന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും പഴയ സ്വർണം സ്വീകരിക്കുന്നതിനും തടസമില്ല. പക്ഷേ, ഹാൾമാർക്ക് ഇല്ലാത്ത സ്വർണം വിൽപന നടത്താൻ ജ്വല്ലറികൾക്കു കഴിയില്ല. കേരളത്തിലെ ജ്വല്ലറികളിൽ ഇപ്പോഴുള്ള 90 ശതമാനത്തിനു മുകളിൽ ആഭരണങ്ങളും ഹാൾമാർക്ക് ചെയ്തവയാണ്.