Select Your Language

Notifications

webdunia
webdunia
webdunia
webdunia

21 മുതല്‍ പൂര്‍ണതോതില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസ് നടത്തും

21 മുതല്‍ പൂര്‍ണതോതില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസ് നടത്തും

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 18 ഫെബ്രുവരി 2022 (08:39 IST)
തിരുവനന്തപുരം: ഈ മാസം 21 മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂര്‍ണ്ണ തോതില്‍ തുറക്കുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്താന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.
 
ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോയി വരുന്നതിന് പരമാവധി  സര്‍വ്വീസുകള്‍ അയക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും കെഎസ്ആര്‍ടിസി ഒരുക്കിയതായി സിഎംഡി അറിയിച്ചു. ഇത്തരത്തില്‍ സുഗമമായ യാത്രാ സൗകര്യത്തിനാവശ്യമായ പരമാവധി സര്‍വ്വീസുകള്‍ നടത്താന്‍ എല്ലാ യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും സിഎംഡി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് മദ്യപാനികള്‍ പോലീസിനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു