മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. തിരുവനന്തപുരത്തെ വിഎസിന്റെ വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. തന്റെ കോളേജ് കാലം മുതല്‍ തന്നെ വിഎസിനെ കുറിച്ച് കേട്ടിട്ടുണ്ടെന്നും മാതൃകാപരമായ പൊതു ജീവിതം നയിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഗവര്‍ണര്‍ പറഞ്ഞു. അനാരോഗ്യം മൂലം വിഎസിന് സംസാരിക്കാന്‍ സാധിച്ചില്ലെന്നും എന്നാല്‍ അദ്ദേഹവുമായി ആശയവിനിമയം നടത്താനായെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറായി എത്തിയപ്പോള്‍ തന്നെ അദ്ദേഹത്തെ നിര്‍ബന്ധമായും കാണണമെന്ന് തീരുമാനിച്ചിരുന്നുവെന്നും അര്‍ലേക്കര്‍ പറഞ്ഞു. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ സിപിഎം മുഖപത്രത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഗവര്‍ണറെ പ്രശംസിക്കുകയും ചെയ്തു.