വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി ഒരു പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കാനും നിലവിലെ തുറമുഖത്തിന്റെ പ്രവേശന കവാടത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും CWPRS (Central Water and Power Research Station) സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഘട്ടങ്ങളായി പ്രവര്‍ത്തനങ്ങള്‍ നടത്തും. ആകെ 271 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.
പാക്കേജ് 1 (കണ്‍സെഷന്‍ കരാര്‍ വഴി)
നിര്‍വ്വഹണം: വിഴിഞ്ഞം തുറമുഖത്തിന്റെ കണ്‍സെഷനയര്‍ (AVPPL)
പ്രവര്‍ത്തനങ്ങള്‍:
235 മീറ്റര്‍ നീളമുള്ള ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം
500 മീറ്റര്‍ നീളമുള്ള മത്സ്യബന്ധന ബര്‍ത്ത്
മറ്റ് അനുബന്ധ സൗകര്യങ്ങള്‍
ചെലവ്: 146 കോടി രൂപ
പാക്കേജ് 2 (ഡെപ്പോസിറ്റ് വര്‍ക്ക് വഴി)
നിര്‍വ്വഹണം: ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്
പ്രവര്‍ത്തനങ്ങള്‍:
നിലവിലുള്ള ഫിഷിംഗ് ഹാര്‍ബറിന്റെ സിവേര്‍ഡ് ബ്രേക്ക് വാട്ടറില്‍ നിന്ന് 45 ഡിഗ്രി ചരിവില്‍ 250 മീറ്റര്‍ നീളമുള്ള ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം
ചെലവ്: 125 കോടി രൂപ
ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷയും കാര്യക്ഷമതയും ഗണ്യമായി വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.