സ്പാനിഷ് പരിശീലകന്‍ ഡേവിഡ് കാറ്റാലയെ മുഖ്യ പരിശീലകനായി നിയമിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. പുറത്താക്കപ്പെട്ട പരിശീലകന്‍ മിഖായേല്‍ സ്റ്റാറേയ്ക്ക് പകരക്കാരനായാണ് കാറ്റാലയെത്തുന്നത്. സമൂഹിക മാധ്യമങ്ങളിലൂടെയാണ് പുതിയ പരിശീലകനെ നിയമിച്ച കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കിയത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍.
സൂപ്പര്‍ കപ്പിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം കാറ്റാല ഉടന്‍ ചേരുമെന്നാണ് വിവരം. യൂറോപ്പിലെ വിവിധ ക്ലബുകളില്‍ പരിശീലക സേവനമനുഷ്ടിച്ച ശേഷമാണ് കാറ്റാല കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.2024-25 സീസണില്‍ പ്ലേ ഓഫ് യോഗ്യത പോലും നേടാനാവാതെയാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തായത്. ഇതോടെ ടീമിനെതിരെ ആരാധകരും തിരിഞ്ഞിരുന്നു.