അധികവൈദ്യുത ബിൽ വിവാദത്തിൽ ഇലക്‌ട്രിസിറ്റി ബില്ലിലെ അശാസ്ത്രീയത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ ഹൈക്കോടതിവൈദ്യുതി ബോർഡിനോട് വിശദീകരണം തേടി. മൂവാറ്റുപുഴ സ്വദേശി നൽകിയ ഹർജി കോടതി മറ്റന്നാൾ വീണ്ടും പരിഗണിക്കും.
അധികവൈദ്യതബില്ലിനെതിരെ സിനിമാ രംഗത്ത് നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.ലോക്ക്ഡൗണ്‍ കാലത്ത് വീടുകളിലെത്തി നേരിട്ട് മീറ്റര്‍ റീഡിംഗ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കെഎസ്ഇബി നടപ്പിലാക്കിയ ബില്ലിംഗാണ് വ്യാപകപരാതികൾക്ക് ഇടയാക്കിയിരിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് ഉപഭോഗം കൂടിയതാണ് ബില്ലിലെ വർധനവിന് കാരണമെന്നും ശരാശരി ബില്ലിംഗ് രീതിയില്‍ അപാകതയില്ലന്നുമാണ് കെഎസ്ഇബിയുടെ വാദം.അതേസമയം കെഎസ്ഇബി ബില്ലിംഗിനെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്.