ഒറ്റപ്പാലം: കോവിഡ് നിരീക്ഷണത്തിലിരുന്ന കൊച്ചി സ്വദേശി ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയില്‍നിന്ന് മുങ്ങി. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയില്‍ നിന്ന് എത്തിയ ഇയാള്‍ ഇന്ന് പുലര്‍ച്ചെ 1.45ഓടെയാണ് ആശുപത്രിയില്‍ നിന്ന് കടന്നത്. ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം ലഭിച്ചിട്ടില്ല.
ആശുപത്രിക്ക് പിന്‍ഭാഗത്തുകൂടി കടന്ന് ബൈക്കില്‍ രക്ഷപ്പെട്ടതായാണ് കരുതുന്നത്.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതിനാൽ ഇയാൾക്ക് രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പും പോലീസും പറയുന്നു. നേരത്തെ പാലക്കാട് ജില്ലാ ആശുപത്രിയില്‍നിന്നും തമിഴ്‌നാട് സ്വദേശി രക്ഷപ്പെട്ടിരുന്നു. ലോറി ഡ്രൈവറായ ഇയാളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.