Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓപ്പറേഷന്‍ മത്സ്യയില്‍ ഇതുവരെ പിടിച്ചെടുത്തത് 3645.88 കിലോ കേടായ മത്സ്യം!

ഓപ്പറേഷന്‍ മത്സ്യയില്‍ ഇതുവരെ പിടിച്ചെടുത്തത് 3645.88 കിലോ കേടായ മത്സ്യം!

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 27 ഏപ്രില്‍ 2022 (13:01 IST)
ഓപ്പറേഷന്‍ മത്സ്യയില്‍ ഇതുവരെ നടന്ന പരിശോധനയുടെ ഭാഗമായി 3645.88 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രധാന ചെക്ക്‌പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1950 പരിശോധനയില്‍ 1105 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയയ്ക്കുകയും ചെയ്തു. റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയ 613 പരിശോധനയില്‍ 9 സാമ്പിളുകളില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. മത്സ്യ വില്‍പന കേന്ദ്രങ്ങള്‍ മുതല്‍ പ്രധാന ലേല കേന്ദ്രങ്ങള്‍ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ കാലയളവില്‍ പരിശോധന നടത്തി.
 
കുടിവെള്ളത്താല്‍ നിര്‍മ്മിച്ച ഐസില്‍ മീനിനു തുല്യമായ അളവില്‍ 1:1 അനുപാതം പാലിച്ച് മത്സ്യം സൂക്ഷിക്കണമെന്നതു സംബന്ധിച്ചും പരിശോധനാ വേളയില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ മത്സ്യ വ്യാപാരികള്‍ക്ക് ബോധവല്‍ക്കരണം നല്‍കിവരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജെയിംസ് മാത്യു പാര്‍ട്ടി പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തുന്നുവെന്ന് ഇതുവരെ അറിയിച്ചിട്ടില്ലന്ന് കോടിയേരി ബാലകൃഷ്ണന്‍