Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎസ്ആര്‍ടിസിയില്‍ ഇനി ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ സര്‍വ്വീസുകള്‍; പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നടപ്പിലാക്കി

കെഎസ്ആര്‍ടിസിയില്‍ ഇനി ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ സര്‍വ്വീസുകള്‍; പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നടപ്പിലാക്കി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 11 മെയ് 2022 (08:40 IST)
തിരുവനന്തപുരം; കെഎസ്ആര്‍ടിസിയില്‍ പരമ്പരാഗതമായി ഡിപ്പോ അടിസ്ഥാനത്തില്‍ നടത്തിവന്ന സര്‍വ്വീസുകള്‍ ക്ലസ്റ്റര്‍ തലത്തിലേക്ക് മാറ്റുന്നു. ഡിപ്പോ അടിസ്ഥാനമാക്കി വികേന്ദ്രീകൃതമായി സര്‍വ്വീസ് ഓപ്പറേറ്റ് ചെയ്യുന്നത് കാരണം വിവിധ ഡിപ്പോകളിലെ സര്‍വ്വീസുകള്‍ തമ്മില്‍ ഏകോപനം ചെയ്യാന്‍ കഴിയാതെ ഒരേ സമയം ഒന്നിലധികം സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുക, ബസുകള്‍ യഥാക്രമം ഓപ്പറേറ്റ് ചെയ്യാതിരിക്കുക, പൊതു ജനങ്ങള്‍ക്ക് ആവശ്യാനുസരണം വാഹനങ്ങള്‍ ലഭ്യമാക്കുവാന്‍ കഴിയാതെ വരുക തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും, ഇതിലൂടെ കോര്‍പ്പറേഷന് ലഭ്യമാക്കേണ്ട വരുമാനത്തില്‍ കുറവ് വരുന്നതും, അധിക ഇന്ധന ചിലവ് ഉണ്ടാകുന്നത് തടയുന്നതിനുമാണ് ക്ലസ്റ്റര്‍ നടപ്പിലാക്കുന്നത്. 
 
ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി സര്‍വ്വീസ് ഓപ്പറേഷന്‍ കാര്യക്ഷമമാക്കുന്നതിന് സര്‍വ്വീസ് ഓപ്പറേഷനെ ക്ലസ്റ്ററുകളായി തിരിച്ച് അനുയോജ്യരായ ഓഫീസര്‍മാരെ ക്ലസ്റ്റര്‍ തലവന്‍മാരായും ഓരോ ക്ലസ്റ്ററിന് കീഴില്‍ രണ്ട് അസിസ്റ്റന്റ് ക്ലസ്റ്റര്‍ ഓഫീസര്‍മാരെ നിയമിച്ചുമാണ്  പ്രവര്‍ത്തനം  ഏകോപിപ്പിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ ഡിപ്പോകളെ ക്ലസ്റ്ററുകളായി തിരിച്ച് ഓപ്പറേഷന്‍ നടത്താന്‍ സിഎംഡി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് സര്‍വ്വീസ് ഓപ്പറേഷന്‍ ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ ആറുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത