Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്തെ കനത്ത മഴ കുറയുമെന്ന് റിപ്പോർട്ട്; 13 ജില്ലകളിൽ റെഡ് അലേർട്ട്, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം മധ്യപ്രദേശ് മേഖലയിലേക്ക്

സംസ്ഥാനത്തെ കനത്ത മഴ കുറയുമെന്ന് റിപ്പോർട്ട്; 13 ജില്ലകളിൽ റെഡ് അലേർട്ട്, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം മധ്യപ്രദേശ് മേഖലയിലേക്ക്

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2018 (10:25 IST)
കേരളത്തിലെ കനത്ത മഴയ്‌ക്ക് കുറവുണ്ടാകുമെന്ന് വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം മധ്യപ്രദേശ് മേഖലയിലേക്കു മാറി. എന്നാൽ കാസർഗോഡ് ജില്ല ഒഴികെ മറ്റ് 13 ജില്ലകളിലും റെഡ് അലേർട്ട് തുടരും. കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് തുടരുന്നത്.
 
കേരളത്തിന്റെ ചില പ്രദേശങ്ങളില്‍ മഴ കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ടെങ്കിലും എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. അതേസമയം, ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് ഡമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. നിലവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് 2402.30 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ പരിസര പ്രദേശങ്ങളിൽ ഹൈ അലേർട്ട് പ്രഖ്യാപിച്ചു. 
 
എന്നാൽ ഉടൻ കൂടുതൽ ജലം ഡാമിൽ നിന്നും തുറന്നു വിട്ടേക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇപ്പോഴും ശക്തമായ മഴ തുടരുന്നതിനാൽ നീരൊഴുക്ക് ശക്തമായി തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഡാമിൽ നിന്നും അധിക ജലം തുറന്നു വിടാതെ മറ്റു മാർഗങ്ങളില്ല.  
 
അധിക ജലം തുറന്നു വിടുന്നതോടെ പെരിയാറിലെ ജലനിരപ്പ് വീണ്ടും വർധിക്കും. നിലവിൽ ആലുവയിലും എറണാകുളത്തും രക്ഷാ പ്രവർത്തനങ്ങൾ നടത്താനാവാത്ത വിധം പല സ്ഥലങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡാമിലെ അധിക ജലം തുറന്നു വിടാൻ വൈകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമല്ല: ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും

വയനാടിന്റെ പ്രിയങ്കരി മലയാളം പഠിക്കുന്നു; പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ

അടുത്ത ലേഖനം
Show comments