Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാവരോടും ഞാൻ അപേക്ഷിക്കുന്നു, കേരളത്തെ രക്ഷിക്കണം: ധനസഹായവുമായി സിദ്ധാര്‍ഥ്

ഇത്രയും വലിയ ദുരന്തത്തിന് ആവശ്യമായ പരിഗണന ലഭിക്കുന്നില്ല, ചെന്നൈ കണ്ടതിലും വൻ പ്രളയമാണിത്; സഹായാഭ്യർത്ഥനയുമായി സിദ്ധാർത്ഥ്

എല്ലാവരോടും ഞാൻ അപേക്ഷിക്കുന്നു, കേരളത്തെ രക്ഷിക്കണം: ധനസഹായവുമായി സിദ്ധാര്‍ഥ്
, വെള്ളി, 17 ഓഗസ്റ്റ് 2018 (09:54 IST)
2018 ആഗസ്ത് മാസം മലയാളികൾക്കൊരിക്കലും മറക്കാൻ കഴിയാത്ത കറുത്ത ദിനങ്ങളാണ്. പ്രളയക്കെടുതി അഭിമുഖീകരിക്കുന്ന കേരളത്തിന് ആവശ്യമായ പരിഗണന ലഭിക്കാത്തതില്‍ ദുഖമുണ്ടെന്ന് തമിഴ് നടന്‍ സിദ്ധാര്‍ഥ്. ചെന്നൈയില്‍ പ്രളയമുണ്ടായപ്പോഴും ദേശീയമാധ്യമങ്ങള്‍ ആവശ്യമായ ശ്രദ്ധ നല്‍കിയില്ലെന്നും സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. 
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് ലക്ഷം രൂപ സംഭാവന ചെയ്ത വിവരം പങ്കു വെച്ചുകൊണ്ടുള്ള ട്വീറ്റിലാണ് നടന്‍ ദേശീയമാധ്യമങ്ങളുടെ താല്‍പര്യക്കുറവിനെക്കുറിച്ച് കുറിച്ചത്. ‘ഇത്രയും വലിയൊരു ദുരന്തത്തിനു ആവശ്യമായ പരിഗണന കിട്ടുന്നില്ല എന്നത് വളരെയധികം വേദനിപ്പിക്കുന്നു. 2015ല്‍ ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഞങ്ങളോട് കാണിച്ചതും ഇതുതന്നെയായിരുന്നു.
 
‘ചെന്നൈ കണ്ടതിനേക്കാളും വലിയ ദുരന്തമാകും ഇത് എന്നാണു ഇപ്പോള്‍ കിട്ടുന്ന കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്”. എല്ലാവരോടും ഞാന്‍ അപേക്ഷിക്കുകയാണ് കേരളത്തെ രക്ഷിക്കണം. #KeralaDonationChallenge എന്നൊരു ക്യാമ്പൈന്‍ ആരംഭിച്ചിട്ടുണ്ട് എന്നും ഈ ഹാഷ് ടാഗില്‍ എല്ലാവരും കേരളത്തിലേക്ക് തങ്ങളാല്‍ കഴിയും വിധം സഹായം എത്തിക്കണം എന്നും സോഷ്യല്‍ മീഡിയയുടെ ശക്തിയില്‍ താന്‍ വിശ്വസിക്കുന്നുവെന്നും സിദ്ധാര്‍ഥ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭയം തേടിയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു; ഏഴുപേരെ കാണാതായി