Publish Date: Wed, 10 Jun 2020 (10:32 IST)
Updated Date: Wed, 10 Jun 2020 (10:36 IST)
സംസ്ഥാനത്ത് ഇന്ന് 10 പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂര്‍ പെരിയ, തൃശൂര്‍ ജില്ലയിലെ അവണൂര്‍, അടാട്ട്, ചേര്‍പ്പ്, വടക്കേക്കാട്, തൃക്കൂര്‍, ഇരിഞ്ഞാലക്കുട മുന്‍സിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്ത് നിലവില്‍ 158 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
91 പേര്‍ക്കാണ് ഇന്നലെ കൊവിഡ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,153 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,02,240 പേര്‍ വീടുകളിലും 1913 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 269 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.