Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീനാരായണ ഗുരു സ്പിരിച്വല്‍ സര്‍ക്യുട്ട് പദ്ധതി ഉപേക്ഷിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

ശ്രീനാരായണ ഗുരു സ്പിരിച്വല്‍ സര്‍ക്യുട്ട് പദ്ധതി ഉപേക്ഷിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

ശ്രീനു എസ്

തിരുവനന്തപുരം , ചൊവ്വ, 9 ജൂണ്‍ 2020 (19:34 IST)
സംസ്ഥാനത്തെ നൂറ്റിമുപ്പത്തിമൂന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ശ്രീനാരായണ ഗുരു സ്പിരിച്വല്‍ സര്‍ക്യുട്ട് പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി  നരേന്ദ്രമോദിക്ക് കത്ത് നല്‍കി. സ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരം കേന്ദ്ര ടൂറിസം മന്ത്രാലയം ആവഷ്‌കരിച്ച ശ്രീനാരായണഗുരു സ്പിരിച്വല്‍ സര്‍ക്യുട്ട് പദ്ധതി യാതൊരു കാരണവുമില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ തിരുമാനിച്ചത്. 
 
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആധ്യാത്മിക കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.കേരളീയ നവോത്ഥാനത്തിന്റെ ആചാര്യനായ ശ്രീനാരയണ ഗുരുവിന്റെ പേരിലുള്ള തീര്‍ത്ഥാടന പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തിരുമാനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. മാത്രമല്ല ഈ നടപടികേരളത്തിന്റെ ടൂറിസം സാധ്യകളെ വളരെയേറെ ബാധിക്കുന്നതുമാണ്. അത് കൊണ്ട് എത്രയും പെട്ടെന്ന് ഈ തിരുമാനം പിന്‍വലിക്കണമെന്നും, ശ്രീനാരായണ ഗുരു സ്പിരച്വല്‍ സര്‍ക്യുട്ട് പദ്ധതി പുനരാരംഭിക്കണമെന്നുമാണ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശങ്കയൊഴിയാതെ കേരളം: സംസ്ഥാനത്ത് ഇന്ന് 91 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 34 പേർക്ക് രോഗമുക്തി