Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ധനവില വര്‍ധനവിനെതിരെ കേന്ദ്ര-സംസ്ഥാന ഓഫീസുകള്‍ക്കു മുന്‍പില്‍ 29ന് കോണ്‍ഗ്രസ് പ്രതിഷേധം

ഇന്ധനവില വര്‍ധനവിനെതിരെ കേന്ദ്ര-സംസ്ഥാന ഓഫീസുകള്‍ക്കു മുന്‍പില്‍ 29ന് കോണ്‍ഗ്രസ് പ്രതിഷേധം

ശ്രീനു എസ്

തിരുവനന്തപുരം , ശനി, 27 ജൂണ്‍ 2020 (19:18 IST)
ഇന്ധനവില വര്‍ധനവിനെതിരെ കേന്ദ്ര-സംസ്ഥാന ഓഫീസുകള്‍ക്കു മുന്‍പില്‍ 29ന് കോണ്‍ഗ്രസ് പ്രതിഷേധം നടത്തും. കെപിസിസി ജനറല്‍ സെക്രട്ടറി കെപി.അനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പ്രോട്ടോക്കാള്‍ കര്‍ശനമായി പാലിച്ചാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തുന്നത്.ധര്‍ണ്ണ അവസാനിച്ച ശേഷം എം.പിമാര്‍,എം.എല്‍.എമാര്‍ കെ.പി.സി.സി ഭാരവാഹികള്‍,പോഷകസംഘടനാ സംസ്ഥാന ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ധനവില വര്‍ധനവില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്കുള്ള നിവേദനം ജില്ലാതലത്തില്‍ കളക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
 
കഴിഞ്ഞ മൂന്ന് മാസം കൊണ്ട്  ഇന്ധനവിലയിലൂടെ മാത്രം കേന്ദ്രസര്‍ക്കാര്‍ 2.5 ലക്ഷം കോടി ശേഖരിച്ച് മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിച്ചു. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവ് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. രാജ്യം മഹാമാരിയെ നേരിടുകയും ജനങ്ങള്‍ സാമ്പത്തികമായി പ്രതിസന്ധി നേരിടുകയും ചെയ്യുന്ന അവസരത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വമില്ലാത്ത നടപടിയെന്നും അനില്‍കുമാര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് സമ്പർക്കം വഴി 15 കേസുകൾ, പത്ത് കേസുകൾ മലപ്പുറത്ത്