Publish Date: Sat, 27 Jun 2020 (13:59 IST)Updated Date: Sat, 27 Jun 2020 (14:03 IST)
ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. സാധാരണ ദിവസങ്ങളിലേതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഞായറാഴ്ച അനുവാദമുണ്ടാകും. പരീക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ച ഇളവുകള്‍ അനുവദിച്ചിരുന്നു. മദ്യശാലകള്‍ തുറക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ സമ്പര്‍ക്കത്തിലൂടെ അഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ജില്ലയിലെ ആറുപ്രദേശങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്. കൊവിഡ് തീവ്രബാധിത പ്രദേശങ്ങളില്‍ ഞായറാഴ്ച ഇളവ് ബാധകമല്ല.