Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലോക്കായി' കേരളം; ഇന്നുമുതല്‍ കടുത്ത നിയന്ത്രണം

'ലോക്കായി' കേരളം; ഇന്നുമുതല്‍ കടുത്ത നിയന്ത്രണം
, ശനി, 8 മെയ് 2021 (07:59 IST)
കേരളത്തില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനം പൂര്‍ണമായി അടച്ചിടുന്നത്. മേയ് 16 വരെയാണ് ലോക്ക്ഡൗണ്‍. 
 
കര്‍ശന നിയന്ത്രണങ്ങളായിരിക്കും ഈ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തുക. ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കുക. അനാവശ്യമായി പുറത്തിറങ്ങരുത്. 
 
വിവാഹം, മരണാനന്തരച്ചടങ്ങുകള്‍, രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നിവയ്ക്കുമാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. മരണാനന്തരച്ചടങ്ങുകള്‍, വിവാഹം എന്നിവയ്ക്ക് കാര്‍മികത്വം വഹിക്കേണ്ട പുരോഹിതന്മാര്‍ക്ക് നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ കൈവശമുണ്ടാകണം. ഹോട്ടലുകള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി 7.30 വരെ പാഴ്സല്‍ നല്‍കാം.
 
ലോക്ക്ഡൗണ്‍ കാലയളവില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങരുത്. അനാവശ്യ കാര്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങളില്‍ പുറത്തിറങ്ങിയാല്‍ പൊലീസ് നടപടി. വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കും. 
 
ആരാധനാലയങ്ങളില്‍ ജനങ്ങള്‍ക്ക് പ്രവേശനമില്ല. എല്ലാവിധ കൂടിചേരലുകളും നിരോധിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ അനുവദിക്കില്ല. 
 
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഏഴര വരെ തുറക്കാം. സ്വകാര്യ സ്ഥാപനങ്ങളും അവശ്യ വിഭാഗത്തിലല്ലാത്ത വ്യാപാരസ്ഥാപനങ്ങളും നിയന്ത്രണങ്ങളില്‍ ഇളവില്ലാത്ത വ്യവസായസ്ഥാപനങ്ങളും അടഞ്ഞുകിടക്കും. 
 
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. 
 
മെട്രോ ഒഴികെയുള്ള തീവണ്ടി സര്‍വീസുകളും വിമാന സര്‍വീസുകളും ഉണ്ടാകും. 
 
ചരക്കുഗതാഗതത്തിന് തടസമില്ല
 
ആരോഗ്യപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും തടയില്ല
 
കോവിഡ് രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ട വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരെയും തടയില്ല. 
 
അന്തസ്സംസ്ഥാന യാത്ര നടത്തുന്നവര്‍ കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
 
വിവാഹത്തിനു പരമാവധി 20 പേര്‍ മാത്രം, ശവസംസ്‌കാരത്തിനു 20 പേര്‍. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ മാത്രമേ നടത്താവൂ. വിവാഹത്തിന്റെ കാര്യം പൊലീസിനെ അറിയിച്ചിരിക്കണം. ശവസംസ്‌കാരത്തിന്റെയും വിവാഹത്തിന്റെയും വിവരങ്ങള്‍ കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 
 
വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പൊലീസിനെ കാണിക്കണം
 
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

10 ദിവസം രാജ്യത്ത് മരിച്ചത് 36,110 പേർ, ഓരോ മണിക്കൂറിലും രാജ്യത്ത് സംഭവിക്കുന്നത് 150 കൊവിഡ് മരണങ്ങൾ