Publish Date: Sat, 27 Jun 2020 (09:59 IST)
Updated Date: Sat, 27 Jun 2020 (10:02 IST)
ബൈക്കുകളുടെ മത്സരയോട്ടത്തില്‍ അപകടത്തില്‍പ്പെട്ട് കോഴിക്കോട് യുവാവ് മരിച്ചു. ബേപൂര്‍ സ്വദേശി ആകാശ്(20) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. യുവാവിനൊപ്പൊം സഞ്ചരിച്ച സുഹൃത്ത് റിനില്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നാലുദിവസംമുന്‍പ് ബംഗളൂരുവില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ മൂന്ന് യുവാക്കള്‍ ദാരുണമായി മരണപ്പെട്ടിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. ഒരാളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചു.