Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിപ്പുവട വേണം, കാറെടുത്ത് ഇറങ്ങി യുവാവ്; തടഞ്ഞ് പൊലീസ്

പരിപ്പുവട വേണം, കാറെടുത്ത് ഇറങ്ങി യുവാവ്; തടഞ്ഞ് പൊലീസ്
, വ്യാഴം, 13 മെയ് 2021 (09:49 IST)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ സാധിക്കൂ. ആവശ്യമില്ലാതെ പുറത്തിറങ്ങിയാല്‍ പിടി വീഴും. എന്ത് ആവശ്യത്തിനാണ് യാത്ര ചെയ്യുന്നതെന്ന് പൊലീസിനോട് പറയണം. അത്യാവശ്യ കാര്യമാണെന്ന് ബോധ്യപ്പെട്ടാലേ പൊലീസ് തുടര്‍ന്നുള്ള യാത്ര അനുവദിക്കൂ. ചിലര്‍ പൊലീസിനെ വട്ടം കറക്കാറുണ്ട്. അങ്ങനെയൊരു യുവാവ് കാരണം പൊലീസ് കുറേ ചിരിച്ചു.

വീട്ടുകാര്‍ക്ക് പരിപ്പുവട തിന്നാല്‍ ആശ തോന്നിയപ്പോള്‍ യുവാവ് കാറെടുത്ത് പുറത്തിറങ്ങി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴാണ് ഇതെന്ന് ഓര്‍ക്കണം. റോഡില്‍ പരിശോധനയ്ക്ക് നില്‍ക്കുന്ന പൊലീസ് യുവാവിന്റെ കാര്‍ തടഞ്ഞു കാര്യം തിരക്കി. താന്‍ പരിപ്പുവട വാങ്ങിക്കാനാണ് പോകുന്നതെന്ന് യുവാവ് സത്യം പറയുകയും ചെയ്തു. കളമശേരി പൊലീസിന്റെ മുന്നിലേക്കാണ് ഈ പരിപ്പുവട 'അത്യാവശ്യക്കാരന്‍' എത്തിയത്. പരിപ്പുവട വേണമെന്ന യുവാവിന്റെ ആവശ്യം പൊലീസ് നിഷ്‌കരുണം തള്ളി. യുവാവിനെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ഇത്തരം നിരവധി കേസുകള്‍ ദിനംപ്രതി വരുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

അതേസമയം, ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കേരളത്തില്‍ ഇന്നലെ മാത്രം 43,529 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 29.75 ആണ്. ടിപിആര്‍ ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. എന്നാല്‍, രോഗബാധ കൂടുന്നത് വലിയ വെല്ലുവിളിയാകുന്നു. 
 
രണ്ട് ദിവസത്തിനകം സംസ്ഥാനത്തെ കോവിഡ് കണക്കുകളില്‍ കുറവ് വരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതനുസരിച്ചാകും ലോക്ക്ഡൗണ്‍ നീട്ടണോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക. കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ തന്നെയാണ് സാധ്യത. സര്‍ക്കാരും ഇക്കാര്യം പരിഗണിക്കുന്നുണ്ട്. ആരോഗ്യ വകുപ്പുംവിദഗ്ധരും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍, അവസാഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്ന് ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നമ്മള്‍ ഇപ്പോള്‍ ഒരു ലോക്ക്ഡൗണില്‍ ആയതിനാല്‍ നീട്ടിയാലും അതുമായി മുന്നോട്ട് പോകുന്നതില്‍ പ്രശ്‌നങ്ങളുണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിലവില്‍ മേയ് 16 നാണ് ലോക്ക്ഡൗണ്‍ അവസാനിക്കേണ്ടത്. മേയ് 15 ന് ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനമുണ്ടാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്നലെ അറസ്റ്റിലായത് 1,296 പേര്‍