Publish Date: Wed, 27 Apr 2022 (13:26 IST)
Updated Date: Wed, 27 Apr 2022 (13:28 IST)
സംസ്ഥാനത്ത് പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിർബന്ധമാക്കി സർക്കാർ ഉത്തരവ്. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ നൽകേണ്ടതായി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. എത്ര രൂപയാണ് പിഴയെന്ന് ഉത്തരവില്‍ ഇല്ല.
പൊതുസ്ഥലങ്ങള്‍, ചടങ്ങുകള്‍, തൊഴിലിടങ്ങള്‍, വാഹന യാത്രകളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നു. ഡൽഹി,തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്തിടെ മാസ്‌ക് നിർബന്ധമാക്കിയിരുന്നു.ഡല്‍ഹിയിലും തമിഴ്‌നാട്ടിലും മാസ്‌ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ.