Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അമ്മയുടെ വിവാഹമായിരുന്നു, പുച്ഛത്തോടെ നോക്കിയാല്‍ ചൂളിപ്പോകില്ല’; ഒരു മകന്റെ വിവാഹാശംസ കുറിപ്പ്

എസ്എഫ്‌ഐ കൊട്ടിയം ഏരിയ സെക്രട്ടറിയാണ് ഗോകുൽ.

‘അമ്മയുടെ വിവാഹമായിരുന്നു, പുച്ഛത്തോടെ നോക്കിയാല്‍ ചൂളിപ്പോകില്ല’; ഒരു മകന്റെ വിവാഹാശംസ കുറിപ്പ്
, ബുധന്‍, 12 ജൂണ്‍ 2019 (15:20 IST)
പ്രായമേറിക്കഴിഞ്ഞുള്ള വിവാഹവും രണ്ടാം വിവാഹവുമൊക്കെ അംഗീകരിക്കാൻ ഇന്നും മടിക്കുന്ന സമൂഹമാണ് നമ്മുടേത്. ഈ സാഹചര്യത്തിൽ പ്രസക്തമാകുകയാണ് ഒരു മകന്റെ കുറിപ്പ്. തന്റെ അമ്മയുടെ രണ്ടാം വിവാഹം നടന്ന കാര്യം പരസ്യമായി പങ്കുവച്ചിരിക്കുകയാണ് ഗോകുൽ ശ്രീധർ എന്ന മകൻ.

ഫേസ്ബുക്കിലൂടെയാണ് ഗോകുൽ ഈ വാർത്ത പങ്കുവച്ചത്. എസ്എഫ്‌ഐ കൊട്ടിയം ഏരിയ സെക്രട്ടറിയാണ് ഗോകുൽ. ഇരുവരുടെയും ഫോട്ടോ സഹിതമാണ് ഗോകുലിന്റെ കുറിപ്പ്. രണ്ടാം വിവാഹം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് തങ്ങളെ നോക്കിയാല്‍ ചൂളിപ്പോവുകയൊന്നുമില്ലെന്ന് ഗോകുല്‍ പറയുന്നു. അമ്മയുടെ ആദ്യ ദാമ്പത്യം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.
 
ഗോകുൽ ശ്രീധറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്: 
 
അമ്മയുടെ വിവാഹമായിരുന്നു.
 
ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.
 
സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല..
 
ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.
 
അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്...
 
യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്....കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..
 
അമ്മ. Happy Married Life..
 
ഗോകുല്‍ ശ്രീധർ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിരവധി മാറ്റങ്ങളുമായി ഹോണ്ട ആക്ടീവ 125 ബിഎസ്6, പുതിയ അക്ടീവയെ കുറിച്ച് കൂടുതൽ അറിയൂ !