Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയുടേത് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള കള്ളപരാതി,സവാദിന് സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ

നടിയുടേത് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള കള്ളപരാതി,സവാദിന് സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ
, വെള്ളി, 2 ജൂണ്‍ 2023 (13:59 IST)
കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ സവാദിന് സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. നടിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാനായുള്ള കള്ളപരാതിയായിരുന്നു ഇതെന്നും അവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍കാവ് അജിത് കുമാര്‍ പറഞ്ഞതായി 24 ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.
 
സവാദിന് ജാമ്യം ലഭിച്ച് പുറത്തുവരുമ്പോള്‍ സവാദിനെ ഹാരമണിഞ്ഞ് സ്വീകരിക്കും. ഇതൊരു വ്യാജപരാതിയാണ്.ആത്മഹത്യ മുന്നില്‍ കണ്ടാണ് സവാദ് ജയിലില്‍ നിന്നും ഇറങ്ങുന്നത്. നാട്ടില്‍ പുറത്തിറങ്ങി നടക്കാനാകാത്ത അവസ്ഥയാണ്. കുടുംബമെല്ലാം വീട് പൂട്ടിപോയി. പുള്ളിക്കാരന്‍ ആകെ തകര്‍ന്ന അവസ്ഥയിലാണ് ഞാന്‍ അദ്ദേഹത്തെ പോയി കണ്ടിരുന്നു. വല്ലാത്തൊരവസ്ഥയാണ്. നിരാശയാണ്. ഫുഡ് കഴിക്കുന്നില്ല. പുറത്തിറങ്ങിയാല്‍ ആള് എന്തും ചെയ്യാം. ആ മാനസികാവസ്ഥയില്‍ നിന്നും മാറ്റിയെടുക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. ഞങ്ങളെല്ലാം കൂടി സ്വീകരിച്ച് പുതിയ ജീവിതം കൊടുക്കുകയാണ് ലക്ഷ്യം. അജിത് കുമാര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Joe Biden ബിരുദന ചടങ്ങിനിടെ വേദിയില്‍ തട്ടി വീണ് ജോ ബൈഡന്‍, വീഡിയോ