Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്താം ക്ലാസ് പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നത് സർക്കാർ നിലപാടല്ലെന്ന് വിദ്യഭ്യാസമന്ത്രി

V Sivankutty

അഭിറാം മനോഹർ

, വ്യാഴം, 4 ജൂലൈ 2024 (18:22 IST)
പത്താം ക്ലാസ് പാസായ കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടല്ലെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കഷ്ടപ്പെട്ട് പഠിച്ചാണ് കുട്ടികള്‍ പത്താം ക്ലാസ് പാസാകുന്നത് അതുകൊണ്ടാണ് സര്‍ക്കാര്‍ അവര്‍ക്കെല്ലാം പ്ലസ് ടു പഠനത്തിന് അവസരമൊരുക്കിയത്. മന്ത്രി സജി ചെറിയാന്‍ തന്റെ പ്രസംഗത്തിന്റെ ഒഴുക്കിനായാണ് അങ്ങനെ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
 
അതേസമയം പത്താം ക്ലാസ് പാസായ ചില കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി സജി ചെറിയാന്‍ സഭയെ അറിയിച്ചു. വീടിനടുത്തുള്ള വിഷ്ണുരാജ് എന്ന് പേരായ കുട്ടി തനിക്കൊരു അപേക്ഷ തന്നു. അതിലെ അക്ഷരത്തെറ്റുകള്‍ കണ്ടപ്പോള്‍ വിഷമം തോന്നി. അതാണ് എഴുത്തും വായനയും അറിയാത്ത ചില കുട്ടികളുണ്ടെന്ന് പറയാന്‍ കാരണം. അത് കേരളത്തിന്റെ മൊത്തം പ്രശ്‌നം ആക്കേണ്ടതില്ല. ഓള്‍ പാസ് യുഡിഎഫ് കാലത്തും ഇപ്പോഴും ഉണ്ട്. അതിനെ പര്‍വതീകരിക്കേണ്ടതില്ല. ഞാനൊരു വിഷയം പറഞ്ഞു. ജനാധിപത്യ രാജ്യമല്ലേ. ചര്‍ച്ച നടക്കട്ടെ. മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ് ടു കഴിഞ്ഞവരാണോ? അഗ്നിവീര്‍ വായു രജിസ്‌ട്രേഷന്‍ ജൂലൈ എട്ടിനു ആരംഭിക്കും