ഇനി മുതല്‍ ഹെല്‍മറ്റില്‍ ക്യാമറ വെച്ചാല്‍ പിഴ ലഭിക്കും. കൂടാതെ ലൈസന്‍സ് റദ്ദാക്കിയേക്കും. ക്യാമറ വച്ച് ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഗതാഗത കമ്മീഷണര്‍ ആണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ആയിരം രൂപ വരെയാണ് പിഴ ഈടാക്കാന്‍ നിര്‍ദ്ദേശം. കൂടാതെ മൂന്നുമാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്. അടുത്തിടെ സംസ്ഥാനത്തുണ്ടായ അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് മുഖത്ത് ഗുരുതരമായി പരിക്കുകള്‍ പറ്റിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇവരെല്ലാം ക്യാമറ പിടിപ്പിച്ച ഹെല്‍മെറ്റ് ഉപയോഗിച്ചിരുന്നവരായിരുന്നു എന്നാണ് കണ്ടെത്താന്‍ സാധിച്ചത്. ഇതിനെ തുടര്‍ന്നാണ് ഗതാഗത വകുപ്പിന്റെ നടപടി. ക്യാമറ ഉപയോഗിക്കുന്നത് ഹെല്‍മറ്റിന് ഘടനാപരമായ മാറ്റം ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്.