Select Your Language

Notifications

webdunia
webdunia
webdunia
webdunia

Breaking News:12,000 രൂപയിൽ താഴെ വിലയുള്ള ചൈനീസ് ഫോണുകൾ സർക്കാർ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

Breaking News:12,000 രൂപയിൽ താഴെ വിലയുള്ള ചൈനീസ് ഫോണുകൾ സർക്കാർ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്
, തിങ്കള്‍, 8 ഓഗസ്റ്റ് 2022 (19:01 IST)
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളുടെ 12,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ ഇന്ത്യയിൽ നീക്കാം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമമായ എൻഡിടിവിയാണ് ഈ വാർത്ത പുറത്തുവിട്ടത്. വില കുറഞ്ഞ ഫോണുകളുടെ വിപണിയിൽ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ഷവോമി ഉൾപ്പടെയുള്ള ജനപ്രിയ ബ്രാൻഡുകൾക്ക് സർക്കാർ നീക്കം വലിയ തിരിച്ചടിയാകും.
 
ഇന്ത്യൻ പ്രാദേശിക ഫോൺ നിർമാതാക്കളെ ചൈനീസ് വമ്പന്മാരായ ഷവോമി പോലുള്ളവ ദുർബലപ്പെടുത്തുന്നുവെന്ന പരാതികൾക്കിടെയാണ് സർക്കാർ നീക്കം. ഇന്ത്യയിലെ എൻട്രി ലെവൽ ഫോണുകളുടെ വിപണിയിൽ നിന്നും വലിയ തോതിലുള്ള വരുമാനമാണ് ചൈനീസ് കമ്പനികൾ ഉണ്ടാക്കുന്നത്. കൊവിഡ് പ്രതിസന്ധിയിലും ഇന്ത്യൻ വിപണിയിൽ നിന്ന് ലാഭമുണ്ടാക്കാൻ ചൈനീസ് കമ്പനികൾക്കായിരുന്നു.
 
ഇന്ത്യയിൽ വിറ്റഴിക്കുന്ന ഫോണുകളിൽ മൂന്നിൽ ഒരു ശതമാനവും 12,000 രൂപയിൽ താഴെ വരുന്നവയാണ്. അവയിൽ 80 ശതമാനവും ചൈനീസ് ഫോണുകളാണ്.12000 രൂപയില്‍ താഴെ വിലയുള്ള ഫോണുകള്‍ ഇറക്കുന്നതില്‍ നിന്ന് ചൈനീസ് കമ്പനികളെ മാത്രമാണ് വിലക്കുക. ഇത് ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് ഗുണം ചെയ്യും. ചൈനയുമായുള്ള അതിർത്തിപ്രശ്നത്തിൻ്റെ പശ്ചാത്തലത്തിൽ ചൈനീസ് നിരവധി ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ ടിപ്സ്: പെൺകുട്ടികളെയും യുവതികളെയും വലയിൽ വീഴ്ത്തി സോഷ്യൽ മീഡിയ സെലിബ്രിറ്റി, വിനീതിനെതിരെ പിന്നെയും പരാതികൾ