Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഭിഭാഷകര്‍ ബെഞ്ച് തിരഞ്ഞെടുക്കുന്ന പ്രവണത ശരിയല്ലെന്ന് ഹൈക്കോടതി; മുന്‍ ഉത്തരവ് റദ്ദാക്കി

അഭിഭാഷകര്‍ ബെഞ്ച് തിരഞ്ഞെടുക്കുന്ന പ്രവണത ശരിയല്ലെന്ന് ഹൈക്കോടതി; മുന്‍ ഉത്തരവ് റദ്ദാക്കി

അഭിഭാഷകര്‍ ബെഞ്ച് തിരഞ്ഞെടുക്കുന്ന പ്രവണത ശരിയല്ലെന്ന് ഹൈക്കോടതി; മുന്‍ ഉത്തരവ് റദ്ദാക്കി
കൊച്ചി , ബുധന്‍, 20 ജൂണ്‍ 2018 (16:44 IST)
അഭിഭാഷകര്‍ ബെഞ്ച് തിരഞ്ഞെടുക്കുന്ന പ്രവണത ശരിയില്ലെന്ന് കേരളാ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ്. ഇത് ജനത്തിന് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് കാരണമാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അഭിഭാഷകരുടെ ആവശ്യ പ്രകാരം ബെഞ്ച് മാറ്റി നല്‍കിയ മുന്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനികിന്റെ നടപടി റദ്ദാക്കിക്കൊണ്ടാണ് പുതുതായി ചുമതലയേറ്റ ആക്ടിങ് ചീഫ് ജസ്റ്റിന്റെ പരാമര്‍ശം.

വിരമിക്കുന്നതിന് തൊട്ടു മുമ്പ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അധ്യക്ഷനായ ഭരണസമിതി,​ ജസ്റ്റിസ് ചിദംബരേഷ് ചില കേസുകൾ പരിഗണിക്കുന്നത് തടഞ്ഞ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഋഷികേശ് റോയ് അടങ്ങിയ ഭരണസമിതി റദ്ദാക്കിയത്.

പാലക്കാട്ടെ ഒരു ഭൂമി തർക്കവുമായി ബന്ധപ്പെട്ട് കേസ് ജ. വി. ചിദംബരേഷിന്റെ പരിഗണനയിലിരിക്കെ ഫയലുകൾ കാണാതായിരുന്നു. ഇതേക്കുറിച്ച് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ അന്വേഷിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സഹായത്തോടെ അഭിഭാഷകനോ ഗുമസ്‌തനോ ആവാം ഫയൽ മാറ്റിയതെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

തുടർന്ന് കേസ് പരിഗണിച്ച ചിദംബരേഷ് അഭിഭാഷകർക്കു നേരെ ചില പരാമർശങ്ങൾ നടത്തി. തുടർന്നാണ് ബെഞ്ച് മാറ്റണമെന്ന ആവശ്യവുമായി ആന്റണി ഡൊമിനിക്കിനെ സമീപിച്ചത്. അഭിഭാഷകരുടെ ഈ ആവശ്യം മേയ് 28ന് ചേർന്ന അഡ്മിസ്ട്രേറ്റീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോപ്പി അടിച്ചതിന് പരീക്ഷാ ഹാളിൽ നിന്നും പുറത്താക്കി; വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു