വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയില്‍ - കേസ് 22ന് വീണ്ടും പരിഗണിക്കും
വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയില്‍ - കേസ് 22ന് വീണ്ടും പരിഗണിക്കും
വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍.
അന്വേഷണം ശരിയായ ദിശയിലാണ്. എസ്ഐ ഉൾപ്പെടെയുള്ള പ്രധാന പ്രതികളെല്ലാം അറസ്റ്റിലാണെന്നും സർക്കാർ കോടതിയിൽ നിലപാടെടുത്തു. കേസ് 22ന് വീണ്ടും പരിഗണിക്കും.
പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ല, ശരിയായ പ്രതികളെ പിടികൂടണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഭാര്യ അഖില ഹൈക്കോടതിയെ സമീപിച്ചത്.
കേസ് വേഗത്തിൽ തീർപ്പാക്കണമെന്നും അഖില കോടതിയിൽ ആവശ്യപ്പെട്ടു.
നേരത്തെ കേസ് സിബിഐ അന്വേഷിക്കുന്നതു സംബന്ധിച്ചു സർക്കാരിന്‍റെ അഭിപ്രായം വ്യക്തമാക്കാൻ കോടതി നിർദേശിച്ചിരുന്നു. പോലീസുകാർ പ്രതിയായ കേസ് പോലീസുകാർ അന്വേഷിക്കുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.