Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഭരണപക്ഷത്തെ എംഎല്‍എയാണ് ഞാന്‍’‍; പൊതുവേദിയില്‍ വിതുമ്പിക്കരഞ്ഞ് പ്രതിഭാ ഹരി

‘ഭരണപക്ഷത്തെ എംഎല്‍എയാണ് ഞാന്‍’‍; പൊതുവേദിയില്‍ വിതുമ്പിക്കരഞ്ഞ് പ്രതിഭാ ഹരി

‘ഭരണപക്ഷത്തെ എംഎല്‍എയാണ് ഞാന്‍’‍; പൊതുവേദിയില്‍ വിതുമ്പിക്കരഞ്ഞ് പ്രതിഭാ ഹരി
ആലപ്പുഴ , വെള്ളി, 27 ജൂലൈ 2018 (19:54 IST)
ഭരണപക്ഷത്തായിട്ടും ആവശ്യമായ സഹായം ലഭിച്ചില്ലെന്ന് കായംകുളം എംഎൽഎ യു പ്രതിഭാ ഹരി. റോഡപകടങ്ങളിൽ ഒന്നും ചെയ്യാനാവാത്ത എംഎൽഎയാണ് താന്‍. തന്നിഷ്‌ടക്കാരിയായ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ തയ്യാറാകുന്നില്ലെന്നും പ്രതിഭാ പറഞ്ഞു.

കായംകുളത്ത് ട്രാഫിക് ബോധവത്കരണ പരിപാടിയായ ശുഭയാത്രയുടെ സമാപന പരിപാടിയിലാണ് വിതുമ്പലോടെ എംഎൽഎ ഇക്കാര്യം പറഞ്ഞത്.

അപകടങ്ങൾ കണ്ട് മനസ് മരവിച്ചപ്പോൾ ആലപ്പുഴ കളക്ടർക്ക് ഒരു തുറന്ന കത്ത് എഴുതേണ്ടിവന്ന ഭരണപക്ഷ എംഎൽഎ ആണ് ഞാൻ. ഭരണപക്ഷത്തായിട്ടും റോഡിൽ കുത്തിയിരുന്ന് സമരം ചെയ്യേണ്ടി വരുമെന്നുവരെ തനിക്ക് പറയേണ്ടി വന്നുവെന്നും പ്രതിഭാ ഹരി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണം നല്‍കിയില്ല; സഹോദരങ്ങളെ പരസ്യമായി വെടിവച്ചു കൊന്നു - സംഭവം യുപിയില്‍