Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവിനെ ഇസ്രയേല്‍ പ്രസിഡന്റ് ഫോണില്‍ വിളിച്ച് അനുശോചനം രേഖപ്പെടുത്തി

റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവിനെ ഇസ്രയേല്‍ പ്രസിഡന്റ് ഫോണില്‍ വിളിച്ച് അനുശോചനം രേഖപ്പെടുത്തി

ശ്രീനു എസ്

, ബുധന്‍, 19 മെയ് 2021 (10:08 IST)
റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവിനെ ഇസ്രയേല്‍ പ്രസിഡന്റ് ഫോണില്‍ വിളിച്ച് അനുശോചനം രേഖപ്പെടുത്തി. ഇസ്രയേല്‍ പ്രസിഡന്റ് റൂവന്‍ റിവ്‌ലിന്‍ ആണ് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷിനെ ഫോണില്‍ ബന്ധപ്പെട്ടത്. കുടുംബത്തെ ഇസ്രയേല്‍ സംരക്ഷിക്കുമെന്നും ഇസ്രയേലില്‍ വരുമ്പോള്‍ നേരില്‍ കാണാമെന്നും അദ്ദേഹം ഉറപ്പുനല്‍കി. 
 
ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ സംസ്‌കാരം ഞായറാഴ്ച ആയിരുന്നു നടന്നത്. ഇസ്രയേല്‍ കോണ്‍സുലേറ്റ് ജനറല്‍ ജൊനാദന്‍ സഡ്കയും ഫോണ്‍ സംഭാഷണത്തില്‍ പങ്കാളിയായി. നയതന്ത്രകാര്യാലയത്തിലെ മലയാളി ഉദ്യോഗസ്ഥനാണ് ഇരുവരുടേയും സംഭാഷണം തര്‍ജ്ജമ ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയേയും രണ്ടുകുട്ടികളേയും വിഷം കുത്തിവച്ച് കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍