Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ: ആകെ രോഗികൾ 181 ആയി

സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ: ആകെ രോഗികൾ 181 ആയി
, തിങ്കള്‍, 3 ജനുവരി 2022 (16:50 IST)
സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 25 പേർ ലോ റി‌സ്‌ക് രാജ്യങ്ങളിൽ നിന്നും രണ്ട് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. രണ്ടു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
 
ഇതോടെ സംസ്ഥാനത്ത് ആകെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ആകെ 52 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 109 പേരും ഉൾപ്പടെയാണിത്. 20 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീയണഞ്ഞെന്നു കരുതി ഫയര്‍ ഫോഴ്‌സ് തിരിച്ചുപോയി; ആളിപ്പടര്‍ന്ന തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചു