Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് 49 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് 49 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി
, ബുധന്‍, 5 ജനുവരി 2022 (20:03 IST)
സംസ്ഥാനത്ത് 49 പേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസര്‍കോട് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് ഒന്നു വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇത് കൂടാതെ ഒരു തമിഴ്‌നാട് സ്വദേശിക്കും ഒമിക്രോൺ സ്ഥിരീകരിച്ചു.
 
ഇതിൽ 32 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 7 പേർ ഹൈ റി‌സ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. 10 പേർക്ക് സമ്പർക്കം വഴിയാണ് രോഗം.ഇതോടെ സംസ്ഥാനത്ത് ആകെ 230 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതിൽ 30 പേർക്കാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിട്ടുകൊടുക്കാതെ തമിഴ്‌നാട്, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയാക്കും