കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ പാലക്കാട് ജില്ലയിലെ മുഴുവന്‍ പൊലീസ് സേനയും രംഗത്തുള്ളതായി മന്ത്രി എകെ ബാലന്‍ പറഞ്ഞു. ഓണം പ്രമാണിച്ച് വ്യാജമദ്യത്തിന്റെ ഒഴുക്ക് കൂടുതലാവാന്‍ സാധ്യത മുന്‍നിര്‍ത്തി എക്സൈസ് വകുപ്പും പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി അറിയിച്ചു.
കൂടാതെ കാലവര്‍ഷം മുന്നില്‍കണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 219 കുടുംബങ്ങളെ സുരക്ഷ മുന്‍നിര്‍ത്തി ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ആദിവാസി മേഖലകളായ നെല്ലിയാമ്പതി, അട്ടപ്പാടി, പറമ്പിക്കുളം എന്നിവിടങ്ങളിലെ 47 കോളനികളിലെ നിവാസികളെ മാറ്റിയിട്ടുണ്ട്. കൂടാതെ മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലായി തുറന്ന 13 ക്യാമ്പുകളില്‍ 433 അംഗങ്ങള്‍ നിലവില്‍ താമസിക്കുന്നു.