Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

Happy Birthday Keralam: കേരളത്തിനു ഇന്ന് 67-ാം പിറന്നാള്‍, 'കേരളീയം' നവംബര്‍ ഏഴ് വരെ; ഉദ്ഘാടനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍

Kerala Piravi 2023 Keraleeyam
, ബുധന്‍, 1 നവം‌ബര്‍ 2023 (09:02 IST)
Happy Birthday Keralam: ഇന്ന് നവംബര്‍ 1, കേരളപ്പിറവി. ഐക്യകേരളത്തിന്റെ 67-ാം പിറന്നാള്‍ ആണിന്ന്. 1956 നവംബര്‍ ഒന്നിനാണ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഐക്യകേരളം രൂപീകരിച്ചത്. വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാന്‍ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ട് പോകാന്‍ നമുക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. 
 
'കേരളീയം' എന്ന പരിപാടിയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ കേരളപ്പിറവി ആഘോഷിക്കുന്നത്. തിരുവനന്തപുരത്ത് ഇന്ന് മുതല്‍ നവംബര്‍ ഏഴ് വരെയാണ് കേരളീയം നടക്കുക. കേരളത്തിന്റെ നേട്ടങ്ങളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് കേരളീയത്തിന്റെ ലക്ഷ്യം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്ന് രാവിലെ 10 നാണ് കേരളീയത്തിന്റെ ഉദ്ഘാടനം. മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാരിയര്‍ എന്നിവര്‍ക്കൊപ്പം ഉലകനായകന്‍ കമല്‍ഹാസനും കേരളീയം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 
 
കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. നവകേരളത്തിന്റെ ഭാവി രൂപരേഖ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ 25 സെമിനാറുകള്‍ അഞ്ച് വേദികളിലായി നടക്കും. എല്ലാ ദിവസവും വൈകുന്നേരം ആറ് മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്‌സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മുതല്‍ രാത്രി 10 വരെ നടക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാണിജ്യ സിലിണ്ടര്‍ വില 102 രൂപ വര്‍ധിപ്പിച്ചു