Select Your Language

Notifications

webdunia
webdunia
webdunia
webdunia

വനിതാ സ്ഥാനാര്‍ഥികളെ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിച്ചാല്‍ നടപടി

വനിതാ സ്ഥാനാര്‍ഥികളെ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിച്ചാല്‍ നടപടി

ശ്രീനു എസ്

, വ്യാഴം, 19 നവം‌ബര്‍ 2020 (10:43 IST)
വനിതകള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക്  സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. സ്ഥാനാര്‍ഥികളുടെ പ്രചരണചിത്രങ്ങളും സ്വകാര്യചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങള്‍ ഉപയോഗിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം. 
 
ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉടന്‍ തന്നെ പോലീസ് ആസ്ഥാനത്തെ ഇലക്ഷന്‍ സെല്ലില്‍ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഉയര്‍ന്ന ഫീസ്: സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി കെകെ ശൈലജ