Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജമ്മുകശ്മീരിലെ നർഗോട്ടയിൽ ബാൻ ടോൾ പ്ലാസയ്ക്ക് നേരെ ആക്രമണം; നാലു ഭീകരരെ വധിച്ചു, വീഡിയോ

ജമ്മുകശ്മീരിലെ നർഗോട്ടയിൽ ബാൻ ടോൾ പ്ലാസയ്ക്ക് നേരെ ആക്രമണം; നാലു ഭീകരരെ വധിച്ചു, വീഡിയോ
, വ്യാഴം, 19 നവം‌ബര്‍ 2020 (09:34 IST)
ശ്രീനഗർ: ജമ്മു കകശ്മീരിൽ നർഗോട്ടയിലെ ബാൻ ടോൾ പ്ലാസയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. ടോൾ പ്ലാസയ്ക്ക് സമീപമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരാർ വെടിയുതിർക്കുകയായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം ഉണ്ടായത്. ആക്രമണത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു.
 
ഭീരകരർ ശ്രീനഗറിലേയ്ക്ക് പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ടോൾ പ്ലാസയ്ക് സമീപമെത്തിയ ഭീകരർ വാഹനത്തിൽ മറഞ്ഞിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ജമ്മു  ശ്രീനഗർ ദേശീയാപാത അടച്ചു. കഴിഞ്ഞദിവസം പുൽവാമയിൽ ഭീകരർ നടത്തിയ ഷെല്ലാക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റിരുന്നു  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭർത്താവിന്റെ വരുമാനത്തെക്കുറിച്ച് ഭാര്യയ്ക്ക് വിവരാവകാശം വഴി വിവരങ്ങൾ തേടാം: കേന്ദ്ര വിവരാവകാശ കമ്മീഷൻ