Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഹരിവ്യാപനത്തിന് കാരണമാകുന്നു, മലപ്പുറത്തെ ടർഫുകൾക്ക് സമയനിയന്ത്രണവുമായി പോലീസ്, വ്യാപക പ്രതിഷേധം

ലഹരിവ്യാപനത്തിന് കാരണമാകുന്നു, മലപ്പുറത്തെ ടർഫുകൾക്ക് സമയനിയന്ത്രണവുമായി പോലീസ്, വ്യാപക പ്രതിഷേധം

അഭിറാം മനോഹർ

, വ്യാഴം, 20 മാര്‍ച്ച് 2025 (19:18 IST)
യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ലഹരിമരുന്ന് ഉപയോഗം വര്‍ധിച്ചതിന്റെ പേരില്‍ മലപ്പുറത്തെ ടര്‍ഫുകള്‍ക്ക് സമയനിയന്ത്രണം ഏര്‍പെടുത്തി പോലീസ്. ലഹരി ഉപയോഗം തടയാനായി രാത്രി 12 വരെ മാത്രമെ ടര്‍ഫുകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പോലീസ് നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്.
 
 അതേസമയം ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകളും നിരീക്ഷണവും നടത്തുമെന്നും നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.ടര്‍ഫ് ഉടമകളും പോലീസും തമ്മില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാത്രികാലങ്ങളില്‍ ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം വര്‍ധിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരയിലെ ഏറ്റവും ഭീകരന്മാരായ മൃഗങ്ങള്‍ ഏതൊക്കെയെന്നറിയാമോ