Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള പോലീസില്‍ ഹോക്കി, ഷൂട്ടിംഗ്, വനിതാ ഫുട്‌ബോള്‍ ടീമുകള്‍ ഉടന്‍ നിലവില്‍ വരും: മുഖ്യമന്ത്രി

കേരള പോലീസില്‍ ഹോക്കി, ഷൂട്ടിംഗ്, വനിതാ ഫുട്‌ബോള്‍ ടീമുകള്‍ ഉടന്‍ നിലവില്‍ വരും: മുഖ്യമന്ത്രി

ശ്രീനു എസ്

, ശനി, 19 ഡിസം‌ബര്‍ 2020 (13:02 IST)
കേരള പോലീസില്‍ പുതുതായി വനിതാ ഫുട്‌ബോള്‍ ടീമിന് രൂപം നല്‍കും. അതോടൊപ്പം ഹോക്കി ടീമും ഷൂട്ടിംഗ് ടീമും രൂപീകരിക്കാനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പോലീസില്‍ നിയമിതരായ ഹവില്‍ദാര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ ഓണ്‍ലൈനില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. 
 
മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കായികതാരങ്ങളെ പോലീസിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ വിവിധ കായികഇനങ്ങളിലായി 137 പേര്‍ക്കാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പോലീസില്‍ നിയമനം നല്‍കിയത്. ഇന്ന് പാസിങ് ഔട്ട് പൂര്‍ത്തിയാക്കിയ ബാച്ചില്‍പ്പെട്ടവര്‍ ഹരിയാനയില്‍ നടന്ന ആള്‍ ഇന്ത്യാ പോലീസ് അത്‌ലറ്റിക് മീറ്റില്‍ എട്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും നേടിയിരുന്നു. മെഡല്‍ നേടിയവര്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിതരണം ചെയ്തു.
 
57 ഹവില്‍ദാര്‍മാരാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഇതില്‍ 35 പേര്‍ പുരുഷന്‍മാരും 22 പേര്‍ വനിതകളുമാണ്. മികച്ച ഔട്ട്‌ഡോര്‍ കേഡറ്റായി ആല്‍ബിന്‍ തോമസ്, മികച്ച ഷൂട്ടറായി വിഘ്‌നേഷ്,  അതുല്യ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഓള്‍ റൗണ്ടറും ഇന്‍ഡോര്‍ കേഡറ്റുമായി തെരഞ്ഞെടുക്കപ്പെട്ടത് ആല്‍ഫി ലൂക്കോസ് ആണ്. ഇവര്‍ക്കും സംസ്ഥാന പോലീസ് മേധാവി ട്രോഫികള്‍ സമ്മാനിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ പ്രതിദിനം 5000 തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി