Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈറല്‍ വീഡിയോയില്‍ കുട്ടിയെ ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍

Kerala Police

ശ്രീനു എസ്

, ചൊവ്വ, 22 ഡിസം‌ബര്‍ 2020 (15:15 IST)
സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച വീഡിയോയില്‍ കുട്ടികളെ മര്‍ദ്ദിക്കുന്ന ആളെ പോലീസ് കണ്ടെത്തി. ഈ സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്ന ആവശ്യവുമായി ധാരാളം പേര്‍ പ്രസ്തുത വീഡിയോ പൊലീസിന് അയച്ചുതന്നിരുന്നു. അതേത്തുടര്‍ന്ന് ഇയാളെ കണ്ടെത്തുന്നതിനായി  കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ഇടുകയും ചെയ്തു. ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലര്‍ നല്‍കിയ സൂചനകളില്‍ നിന്നും ഇയാള്‍ ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍കുമാര്‍ (45) ആണെന്ന് സോഷ്യല്‍ മീഡിയ സെല്ലിന് വിവരം ലഭിച്ചു. 
 
ഇതേതുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും ആറ്റിങ്ങല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും സോഷ്യല്‍ മീഡിയ സെല്‍ വിവരം കൈമാറുകയായിരുന്നു. ആറ്റിങ്ങല്‍ പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്നാപ്ഡ്രാഗൺ 888 പ്രോസസറിൽ ആദ്യമെത്തുക ഷവോമി എംഐ 11, ഡിസംബർ 28ന് വിപണിയിലേയ്ക്ക്