Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവം: എഫ്‌ഐആറിട്ട് പോലീസ്

Kerala Police News

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 26 ജൂലൈ 2023 (08:58 IST)
ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തില്‍ എഫ്‌ഐആറിട്ട് പോലീസ്. അതേസമയം എഫ്‌ഐആറില്‍ ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തനം ഉണ്ടായി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തില്‍ മൈക്ക്, ആംപ്ലിഫയര്‍, വയര്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന നടത്തും.
 
മുഖ്യമന്ത്രിയുടെ സംസാരം തടസ്സപ്പെടുത്താന്‍ മനപ്പൂര്‍വ്വം ശ്രമിച്ചതാണോ എന്നും പരിശോധിക്കും. കേസെടുത്ത സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. പോലീസ് സ്വമേധയാ കേസെടുത്തത് ശരിയായില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മധ്യ-വടക്കന്‍ കേരളത്തില്‍ മഴ തുടരും; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്