Webdunia - Bharat's app for daily news and videos

Install App

പോലീസ് ഷോര്‍ട്ട്ഫിലിം, ഫോട്ടോഗ്രാഫി മത്സരം: അവസാനതീയതി ഒക്ടോബര്‍ 19

ശ്രീനു എസ്
ബുധന്‍, 14 ഒക്‌ടോബര്‍ 2020 (17:38 IST)
പോലീസ് സ്മൃതിദിനത്തോടുനുബന്ധിച്ച് നടത്തുന്ന ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രാഫ്രി മത്സരങ്ങള്‍ക്ക് ഒക്ടോബര്‍ 19 ന് രാവിലെ 10 മണിവരെ എന്‍ട്രികള്‍ അയയ്ക്കാം. പോലീസിനെ സംബന്ധിച്ച് തയ്യാറാക്കിയതാവണം ഷോര്‍ട്ട്ഫിലിമും ഫോട്ടോകളും.
 
ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം പരമാവധി മൂന്ന് മിനിറ്റാണ്. മലയാളത്തിലോ ഇംഗ്ലീഷിലോ സംഗീതം മാത്രം ഉപയോഗിച്ചോ ഇവയൊന്നുമില്ലാതെയോ ചിത്രം തയ്യാറാക്കാം. ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ എം.പി4 ഫോര്‍മാറ്റില്‍ ഗൂഗിള്‍ ഡ്രൈവില്‍ അപ് ലോഡ് ചെയ്തശേഷം thekeralapolice@gmail.com  എന്ന വിലാസത്തില്‍ ഡൗണ്‍ലോഡ് ലിങ്ക് അയയ്ക്കണം. മികച്ച മൂന്നുചിത്രങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനവും ലഭിക്കും. പോലീസ് സ്മൃതിദിനമായ ഒക്ടോബര്‍ 21ന് വിജയികളെ പ്രഖ്യാപിക്കും. വിശദവിവരങ്ങള്‍ കേരള പോലീസിന്റെയും സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെയും ഫെയ്‌സ്ബുക്ക് പേജില്‍ ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments