Select Your Language

Notifications

webdunia
webdunia
webdunia
webdunia

പി ജയരാജനു നേരെ ആക്രമണം ഉണ്ടാകാം: ഇന്റെലിജന്‍സ് മുന്നറിയിപ്പ്, വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കും

പി ജയരാജനു നേരെ ആക്രമണം ഉണ്ടാകാം: ഇന്റെലിജന്‍സ് മുന്നറിയിപ്പ്, വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കും

ശ്രീനു എസ്

, വ്യാഴം, 22 ഏപ്രില്‍ 2021 (09:41 IST)
സിപിഎം മുതിര്‍ന്ന നേതാവും സംസ്ഥാന സമിതിയംഗവുമായ പി ജയരാജനു നേരെ ആക്രമണം ഉണ്ടാകാമെന്ന് ഇന്റെലിജന്‍സിന്റെ മുന്നറിയിപ്പ്. ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് അപായസാധ്യത കൂടിയതെന്നാണ് അറിയുന്നത്. ഇതേതുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ജയരാജന് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കും. ഉത്തരമേഖലാ ഐജി അശോക് യാദവ് ഇതുസംബന്ധിച്ച് ഉത്തരവിട്ടു. 
 
അതേസമയം വീട്ടിലടക്കം സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ പൊലീസ് സന്നാഹത്തെ നിര്‍ദേശിച്ചെങ്കിലും ജയരാജന്‍ ഇത് നിരസിക്കുകയായിരുന്നു. നിലവില്‍ രണ്ടു ഗണ്‍മാന്‍മാരാണ് ജയരാജന്റെ കൂടെയുള്ളത്. തലശേരി പാട്യത്തെ വീട്ടില്‍ കൂടുതല്‍ പൊലീസുകാരെ ഏര്‍പ്പെടുത്തിയെങ്കിലും ജയരാജന്‍ വേണ്ടെന്ന് പറഞ്ഞ് ഇവരെ തിരിച്ചു തിരിച്ചയക്കുകയായിരുന്നു. ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളിലെ പ്രതിയാണ് പി ജയരാജന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ്: ഇന്ത്യയിലേക്ക് യാത്രാ വിലക്കുമായി ആറ് രാജ്യങ്ങള്‍